കൊടുങ്ങല്ലൂർ: മദ്യപിച്ച് വാഹനമോടിച്ചയാളെ കസ്റ്റഡിയിലെടുത്തതിന് പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടഞ്ഞു, കൊടുങ്ങല്ലൂരിൽ രണ്ടുപേർ പിടിയിൽ
കൊടുങ്ങല്ലൂർ മേത്തലപ്പാടം സ്വദേശികളായ കാട്ടുകണ്ടത്തിൽ വീട്ടിൽ അനീഷ് കുമാർ,, മനയത്ത് വീട്ടിൽ പ്രജീഷ് എന്നിവരെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ എസ്.ഐ സാലിം, സി.പി.ഒ അമൽദേവ് എന്നിവർ പട്രോളിങ്ങ് നടത്തി വരവെ ടി.കെ.എസ് പുരം ബാറിന് സമീപം വച്ച് മദ്യലഹരിയിൽ അശ്രദ്ധമായി കാർ ഓടിച്ച് വന്ന കൊടുങ്ങല്ലൂർ മേത്തലപ്പാടം സ്വദേശി ഈശ്വരമംഗലത്ത് വീട്ടിൽ സനീഷിനെ അറസ്റ്റ് ചെയ്ത് വാഹനത്തിൽ കയറ്റുന്നതിനിടയിലാണ് പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയത്.