കാഞ്ഞിരപ്പള്ളി: തമ്പലക്കാട് ടി.ആർ.സി റബ്ബർ ഫാക്ടറയിൽ ലാറ്റക്സ് കൊണ്ടുവന്ന ടാങ്കറിൽ നിന്ന് റബർ പാൽ തോട്ടിൽ കലർന്നു
ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. ടാങ്കറിൽ കൊണ്ടുവന്ന പാൽ ഓവർഫ്ളോ ആയതു മൂലം റബർ പാൽ വെള്ളത്തിൽ കലരുകയായിരുന്നു. സമീപത്തെ തോട്ടിലേക്കാണ് പാൽ നിറഞ്ഞ് ഒഴുകിയത്. ഇതിനെ തുടർന്ന് നാട്ടുകാർ പരിഭ്രാന്തരായി.