കോന്നി: മാങ്കോട് ഗവ LPS ഉൾപ്പെടെ കോന്നി മണ്ഡലത്തിലെ പുതിയ 4 സ്കൂൾ കെട്ടിടങ്ങൾ മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു.
കലഞ്ഞൂര്‍ മാങ്കോട് ഗവ എച്ച് എസ് സ്കൂളിലെ എല്‍ പി കെട്ടിടത്തിന്റെ ഉദ്ഘാടനവും പുതിയ ഹയര്‍സെക്കന്‍ഡറി ബ്ലോക്ക് നിര്‍മാണോദ്ഘാടനവും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു. ചടങ്ങിൽ കെ യു ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷനായിരുന്നു.ഇതിന് പുറമെ കോന്നി നിയോജക മണ്ഡലത്തില്‍ ആധുനിക രീതിയില്‍ നിർമ്മിച്ച പ്രമാടം , മലയാലപ്പുഴ,ചിറ്റാർ ഗവ. എല്‍.പി.സ്കൂളുകളുടെ കെട്ടിടങ്ങളും ഇന്ന് നാടിന് സമർപ്പിച്ചു.