കൊട്ടാരക്കര: നിലമേലിൽ സ്കൂൾ അപകടത്തിൽപ്പെട്ടു, നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു
നിലമേലിന് സമീപം വട്ടപ്പാറ വേയ്ക്കല്‍ റോഡിലാണ് അപകടമുണ്ടായത്. നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റു. പാപ്പാല വിദ്യാ ജ്യോതി സ്‌കൂളിലെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 22 വിദ്യാര്‍ഥികള്‍ വാഹനത്തിലുണ്ടായിരുന്നു. കുട്ടികളെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. 2 കുട്ടികളുടെ പരിക്ക് സാരമുള്ളതാണ്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.കയറ്റത്തില്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറയുന്നു.