ആലുവ: ആലുവകുഴിവേലിപ്പടിയിലെ കെ എം ഇ എ എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ ഏറ്റതായി പരാതി
ആലുവ കുഴിവേലിപ്പടിയിലെ KMEA എഞ്ചിനിയറിങ് കോളേജിലെ ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ എന്ന് പരാതി. 20 ൽ അധികം കുട്ടികൾക്ക് ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നതായും കുട്ടികൾ ആരോപിച്ചു. ഇന്നലെ രാത്രിയോടെയാണ് കുട്ടികൾക്ക് ശാരീരിക പ്രശ്നങ്ങൾ ആരംഭിച്ചത്. തുടർന്ന് ഇന്നും ആശുപത്രിയിൽ പോകേണ്ടിവന്നതായി കുട്ടികൾ പറഞ്ഞു. വിവരം പുറത്തറിഞ്ഞതോടെ ആലുവ നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ കോളേജിൽ പരിശോധന നടത്തി. ഹോസ്റ്റലിലെ കാന്റീനിൽ ഉപയോഗിച്ച വെള്ളമാണ് ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കിയത്.