കൊടുങ്ങല്ലൂർ: പെരിഞ്ഞനത്ത് നിർത്തിയിട്ട രണ്ടു കാറുകൾ മോഷ്ടിച്ചു, സ്റ്റേഷൻ റൗഡി ഡുഡു ഇജാസും കൂട്ടാളിയും പിടിയും
കൈപ്പമംഗലം ആശാരികയറ്റം സ്വദേശി ഡുഡു എന്ന് വിളിക്കുന്ന ഇജാസ്, മതിലകം കൂളിമുട്ടം എമ്മാട് സ്വദേശി ഹാരിസ് എന്നിവരെയാണ് കൈപ്പമംഗലം പോലീസ് അറസ്റ്റ ചെയ്തത്. പെരിഞ്ഞനം ഹണികോബ് തുണിക്കടയ്ക്ക് സമീപമുള്ള പറമ്പിൽ നിർത്തിയിട്ടിരുന്ന കൈപ്പമംഗലം മൂന്നുപീടിക സ്വദേശി മുഹമ്മദ് അനസിന്റെ ഒരു കാറും സുഹൃത്ത് മുഹമ്മദ് സഹലിന്റെ കാറുമാണ് സംഘം മോഷ്ടിച്ചത്. ഇക്കഴിഞ്ഞ 14 ന് രാത്രിയിലായിരുന്നു സംഭവം. പരാതി ലഭിച്ചതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.