തലപ്പിള്ളി: കനത്ത കാറ്റിൽ വരവൂർ സെന്ററിന് സമീപം നാന്നൂറോളം നേന്ത്രവാഴകൾ ഒടിഞ്ഞ് വീണു, കർഷകന് ലക്ഷങ്ങളുടെ നഷ്ടം
കനത്ത കാറ്റിൽ വരവൂർ സെന്ററിനു സമീപം നാനൂറോളം നേന്ത്രവാഴകൾ ഒടിഞ്ഞു വീണു. കർഷകന് ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചു. മഴക്കൊപ്പം വീശിയടിച്ച ശക്തമായ കാറ്റ് കൃഷിയിടം അപ്പാടെ തകർത്തെറിയുകയായിരുന്നു എന്ന് കർഷകനായ വരവൂർ ആവശേരി വീട്ടിൽ വിജയകുമാർ സംഭവ സ്ഥലത്ത് വെച്ച് പറഞ്ഞു. കൃഷി ചെയ്ത 400 ചങ്ങാലിക്കോടൻ നേന്ത്രവാഴകളാണ് ഒടിഞ്ഞു വീണത്. കുല വന്നുതുടങ്ങിയ വാഴകളാണ് ഒടിഞ്ഞുവീണത്.