വെള്ളരിക്കുണ്ട്: ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ കോടോം ബേളൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി
പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ റോഡ് നവീകരണത്തിനായുള്ള ഫണ്ട് അനുവദിക്കുന്നതിൽ പ്രതിപക്ഷ വാർഡുകളെ പൂർണമായും തടഞ്ഞുകൊണ്ട് തികച്ചും ഏകപക്ഷീയമായ ടെണ്ടറിനുള്ള പട്ടിക തയ്യാറാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ കോടേം ബേളൂർ പഞ്ചായത്ത് ഓഫീസിലേക്ക് ചൊവ്വാഴ്ച മാർച്ച് നടത്തി. ഉച്ചയോടെ നടന്ന മാർച്ച് ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ ഉദ്ഘാടനം ചെയ്തു