ഹൊസ്ദുർഗ്: സ്ത്രീ ക്യാമ്പയിൽ ജില്ലതല ഉദ്ഘാടനം ചെറുവത്തൂർ ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനംചെയ്തു
ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക ആരോഗ്യ സേവനങ്ങൾ നൽകുന്ന സ്ത്രീ ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം ചെറുവത്തൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി ചൊവ്വാഴ്ച രാവിലെയോടെ നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസ് ആരോഗ്യം ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.