തിരുവനന്തപുരം: പെരുമാതുറയിൽ കിണറിൽ വീണ പശുക്കുട്ടിയെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി
കഠിനംകുളം പെരുമാതുറയിൽ കിണറിൽ വീണ പശുക്കുട്ടിയെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം. പശുക്കുട്ടി കിണറ്റിൽ വീണതോടെ ഉടമ ജലാലും നാട്ടുകാരും ചേർന്ന് കരക്കെത്തിയ്ക്കാൻ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. തുടർന്ന് കഴക്കൂട്ടം ഫയർ ഫോഴ്സിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് സംഘം റോപ്പ് ഉപയോഗിച്ച് പരിക്കുകl കൂടാതെ പശുക്കുട്ടിയെ പുറത്ത് എത്തിച്ചു ഉടമസ്ഥന് കൈമാറി.