കുന്നത്തുനാട്: ഹെറോയിൻ വില്പനക്കായി എത്തിയ രണ്ട് അസം സ്വദേശികളെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തു
ഹെറോയിൻ വിൽപ്പനയ്ക്കായി എത്തിയ അസം സ്വദേശികളായ രണ്ടുപേരെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തു.അസം സ്വദേശികളായ അർഫാൻ അലി, ബഹാറുൾ ഇസ്ലാം, എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.ഹായ് കോളനി റോഡിൽ നിന്നാണ് രണ്ടുപേരെയും പിടികൂടിയത്.ഇവരുടെ കൈവശം വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 6.81ഗ്രാം ഹെറോയിനും കണ്ടെത്തി.പ്രതികളെ വിശദമായി ചോദ്യം ചെയ്ത ശേഷം വൈകിട്ട് 5 മണിക്ക് കോടതിയിൽ ഹാജരാക്കിയ റിമാൻഡ് ചെയ്തതായി പെരുമ്പാവൂർ സി ഐ ടി എം സൂഫി സ്റ്റേഷനിൽ പറഞ്ഞു.