കണയന്നൂർ: മസാജ് സെൻററിൽ സിഐയുടെ പേര് പറഞ്ഞ പണം തട്ടിപ്പ് പ്രതിയെ എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു
മസാജ് സെൻററിൽ സിഐയുടെ പേര് പറഞ്ഞ് പണം വാങ്ങിയ കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.എറണാകുളം നോർത്ത് സിഐയുടെ പേര് പറഞ്ഞ് 1.10ലക്ഷം രൂപ തട്ടിയെടുത്ത സിജോ ജോസഫ് എന്ന യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.മസാജ് സെൻറർ പൂട്ടിക്കും എന്നും ആവശ്യപ്പെട്ട പണം നൽകണമെന്നും ഇയാൾ പറയുകയായിരുന്നു.തുടർന്ന് പോലീസിൽ പരാതി ലഭിച്ചതോടെ വനിതാ പോലീസിന് ഉപയോഗിച്ച് പ്രതിയെ വലയിലാക്കുകയായിരുന്നു.പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ് എന്നും നാളെ കോടതിയിൽ ഹാജരാക്കും എന്നും നോർത്ത് സി ഐ രാത്രി 8 മണിക്ക് പറഞ്ഞു