കണ്ണൂർ: പലനാൾ കള്ളൻ ഒടുവിൽ CCTV യിൽ കുടുങ്ങി, പയ്യന്നൂർ കോറോത്ത് തേങ്ങ മോഷ്ടിച്ചയാൾ അറസ്റ്റിൽ
Kannur, Kannur | Sep 16, 2025 പയ്യന്നൂർ കോറോത്ത് വീട്ടിലെ ഷെഡ്‌ഡിൽ സൂക്ഷിച്ച തേങ്ങയും അടക്കയും മോഷ്ടിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കാനായി സ്വദേശി തമ്പാനെയാണ് പയ്യന്നൂർ പോലീ സ് അറസ്റ്റ് ചെയ്തത്. അര ലക്ഷം രൂപ വിലമതിക്കു ന്ന തേങ്ങയും അടയ്ക്കയുമാണ് പ്രതി മോഷണം നടത്തിയത്. തേങ്ങാ മോഷണവും അടക്കം മോഷ ണവും തൊഴിലാക്കിയ വിരുതനെയാണ് പയ്യന്നൂർ പോലീസ് പിടികൂടിയത്. കായിപ്രത്ത് മീത്തലെ വീട്ടി ൽ ഗോവിന്ദന്റെ വീട്ടുപറമ്പിൽ തേങ്ങയും അടക്ക യും മോഷണം പോകുന്നത് പതിവായിരുന്നു ഒടുവിൽ പറമ്പിന് ചുറ്റും സിസിടിവി സ്ഥപിച്ചതോടെയാണ് കള്ളൻ വലയിലായത്.