കണ്ണൂർ: ഡി.ഐ.ജി ഓഫിസിലേക്ക് KSU നടത്തിയ മാർച്ചിൽ പോലിസും പ്രവർത്തകരും തമ്മിൽ കയ്യാങ്കളി, നേതാക്കളെ അറസ്റ്റ് ചെയ്തു
Kannur, Kannur | Sep 16, 2025 കേരളത്തിലെ പോലീസ് രാജ് അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് KSU ജില്ലാ കമ്മിറ്റി കണ്ണൂർ റെയ്ഞ്ച് DIG ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകരും പോലീസും തമ്മിൽ കയ്യാങ്കളിയും വാക്കേറ്റവും. പ്രകോപിതരായ പ്രവർത്തകർ പോലീ സിന് നേരെ വടിയും ചെരിപ്പും എറിഞ്ഞു.KSU സംസ്ഥാന വൈസ് പ്രസിഡൻ്റ് പി എ മുഹമ്മദ് ഷമ്മാസ്, ജില്ലാ പ്രസിഡൻ്റ് എം സി അതുൽ തുടങ്ങി നിരവധി പ്രവർത്തകരെ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച്ച പകൽ 12 ഓടെ DCC പരിസരത്ത് നിന്നാരംഭിച്ച പ്രകടനം സ്റ്റേഡിയം വഴിയാണ് DIG ഓഫീസ് പരിസരത്തേക്ക് എത്തിയത്.