വെെത്തിരി: മേപ്പാടിയിൽ കുടുംബ കലഹത്തിനിടെ സ്ഥലത്തെത്തിയ പോലീസും യുവാവും തമ്മിൽ സംഘർഷം,പോലീസ് കേസെടുത്തു
കഴിഞ്ഞദിവസം രാത്രി ഉണ്ടായ സംഭവത്തിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മേപ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.ചുണ്ടേൽ ഇളയിടത്ത് വീട്ടിൽ സദക്കത്തുള്ളയും മേപ്പാടി സ്വദേശിനിയായ ഭാര്യ ബിന്ദുവും അടുത്തകാലത്താണ് ചൂണ്ടയിൽ നിന്ന് കൈപ്പറ്റ മാമലക്കുന്നിലെ ഭാര്യ വീട്ടിൽ താമസമാക്കിയത്.ഇവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് ഭർത്താവ് അക്രമാസക്തനാണെന്നും തന്നെയും അമ്മയെയും ഉപദ്രവിക്കുന്നു എന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഭാര്യ 112 ലേക്ക് വിളിച്ചതിനെത്തുടർന്നാണ് മേപ്പാടി പോലീസ് സ്ഥലത്തെത്തിയത്