തിരൂര്‍: വളാഞ്ചേരിയിൽ പെൺകുട്ടിയിൽ നിന്ന് സ്വർണ്ണം തട്ടിയെടുത്ത 21കാരനെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു
സമൂഹമാധ്യമം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയില്‍ നിന്ന് സ്വര്‍ണം തട്ടിയെടുത്ത കേസില്‍ 21കാരന് അറസ്റ്റില്‍ പ്രണയം നടിച്ച് അഞ്ചരപ്പവന്‍ സ്വര്‍ണമാണ് തട്ടിയത്. ചമ്രവട്ടം സ്വദേശി മുഹമ്മദ് അജ്മലിനെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. സമാന കേസില്‍ ജയില്‍ശിക്ഷ കഴിഞ്ഞിറങ്ങിയതിനു പിന്നാലെയാണ് പുതിയ തട്ടിപ്പ്.സ്നാപ്ചാറ്റ് വഴി പരിചയപ്പെട്ട പെണ്‍കുട്ടിക്ക് വിവാഹവാഗ്ദാനം നല്കി നഗ്നഫോട്ടോ കൈക്കലാക്കുകയും പിന്നാലെ മാല കൈക്കലാക്കുകയും ചെയ്യുകയായിരുന്നു.