മൂവാറ്റുപുഴ: ഇൻസ്റ്റഗ്രാമിലൂടെ സ്ത്രീകളെ ചീറ്റിംഗ് പതിവാക്കിയ വ്യാജ ഡോക്ടറെ കൂത്താട്ടുകുളം പോലീസ് അറസ്റ്റ് ചെയ്തു
സ്ത്രീകളെയുംപെൺകുട്ടികളെയും ഇൻസ്റ്റഗ്രാമിലൂടെ ചാറ്റ് ചെയ്ത് വലയിലാക്കി ലൈംഗിക ചൂഷണം നടത്തുന്ന പ്രതിയെ കൂത്താട്ടുകുളം പോലീസ് അറസ്റ്റ് ചെയ്തു.ഡോക്ടർ എന്ന പേരിലാണ് ഇയാൾ സ്ത്രീകളും പെൺകുട്ടികളുമായി ബന്ധം ഉണ്ടാക്കിയിരുന്നത്.ഫോർട്ടുകൊച്ചി അമരാവതി സ്വദേശി സ്റ്റീവൻ തോമസിനെയാണ് പോലീസ് പിടികൂടിയത്.കൂത്താട്ടുകുളത്ത് വിധവയുടെ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ അറസ്റ്റിൽ ആയതോടെയാണ് ഇയാളുടെ കുറ്റകൃത്യത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്