പറവൂർ: പറവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്തുനിന്ന് 1.25 കിലോ കഞ്ചാവുമായി അസം സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു
പറവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്തുനിന്ന് 1.25 കിലോ കഞ്ചാവുമായി അസം സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അസം സ്വദേശി സഹാബുദ്ദീൻ പിടിയിലായത്.പ്രതിക്ക് 21 വയസ്സ് മാത്രമാണ് പ്രായം എന്നും അസമിൽ നിന്ന് സ്ഥിരമായി കഞ്ചാവ് കടത്തിക്കൊണ്ടു വന്ന് കേരളത്തിൽ ഇടനിലക്കാർക്ക് കൈമാറുകയാണ് പ്രതിയുടെ രീതി എന്നും പറവൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം മഹേഷ് കുമാർ രാത്രി എട്ടുമണിക്ക് സ്റ്റേഷനിൽ പറഞ്ഞു.