ഇടുക്കി: സംസ്ഥാന യുവജന കമ്മീഷൻ കളക്ട്രേറ്റിൽ ജില്ലാതല അദാലത്ത് സംഘടിപ്പിച്ചു
Idukki, Idukki | Sep 16, 2025 യുവജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് കൃത്യമായ പരിഹാരം ലഭ്യമാക്കുന്നതിന് ഇടപെടുമെന്ന് യുവജന കമ്മീഷന് അധ്യക്ഷന്‍ എം ഷാജര്‍ പറഞ്ഞു. സംസ്ഥാന യുവജന കമ്മിഷന് ഇടുക്കി ജില്ലാതല അദാലത്തില്‍ 21 പരാതികള്‍ പരിഗണിച്ചു. 11 പരാതികള്‍ പരിഹരിച്ചു. 10 പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവെച്ചു. പുതിയതായി നാല് പരാതികള്‍ ലഭിച്ചു. യുവജന കമ്മീഷന് ചെയര്‍പേഴ്സണ്‍ എം ഷാജറിന്റെ അധ്യക്ഷതയില്‍ നടത്തിയ ജില്ലാ അദാലത്തില്‍ കമ്മീഷന് അംഗം വിജിത പി സി, അഡ്മിനിട്രേറ്റീവ് ഓഫീസര്‍ കെ ജയകുമാര്‍, അസിസ്റ്റന്റ് ഓഫീസര്‍ അഭിഷേക് പി എന്നിവരും പരാതികള്‍ കേട്ടു.