കോന്നി: കനത്ത മഴ, അച്ചൻകോവിൽ നദിയിൽ മഞ്ഞ അലർട്ട്
അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പ് പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ നദിയിൽ . മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു അച്ചൻകോവിൽ നദിയിൽ കോന്നി G D സ്റ്റേഷനിൽ ജല നിരപ്പ് ഉയർന്നിട്ടുണ്ട്. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.