പീരുമേട്: പീരുമേട് സബ് ജയിലിൽ തടവ് പ്രതി തൂങ്ങി മരിച്ചു, മരിച്ചത് പോക്സോ കേസ് പ്രതി
കുമളി പളിയക്കൂടി സ്വദേശി കുമാര്‍ ആണ് മരിച്ചത്. പോക്‌സോ കേസിലെ പ്രതി ആണ് ഇയാള്‍. ഭക്ഷണം കഴിക്കാന്‍ പുറത്ത് ഇറക്കിയപ്പോള്‍ ശുചീമുറിയില്‍ ആണ് തൂങ്ങി മരിച്ചത്. ഏറെ നേരമായി ഇയാളെ കാണാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് തൂങ്ങി മരിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് ജീവനക്കാരും സഹതടവുകാരും ചേര്‍ന്ന് കുമാറിനെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പീരുമേട് ഡിവൈഎസ്പി വിശാല്‍ ജോണ്‍സന്‍ ജയിലില്‍ എത്തി പ്രാഥമിക പരിശോധനകള്‍ നടത്തി.