കണ്ണൂർ: ലോട്ടറിക്ക് 40 ശതമാനം GST, തൊഴിലാളികൾ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി
Kannur, Kannur | Sep 15, 2025 കണ്ണൂർ: കേന്ദ്ര സർക്കാർ ജി.എസ്.ടിക്ക് 40 ശതമാനം വരെ നികുതി ചുമത്തിയത് ലോട്ടറി ഏജൻ്റുമാരെയും തൊഴിലാളികളെയും തകർക്കുമെന്ന് സിഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം എം വി ജയരാജൻ പറഞ്ഞു. സംസ്ഥാന ഭാഗ്യക്കുറിക്ക് നാല്പത് ശതമാനം നികുതിചുമത്തിയ കേന്ദ്ര സർക്കാറിന്റെ തെറ്റായനടപടി പിൻവലിക്ക ണമെന്നാവശ്യപ്പെട്ട് ലോട്ടറി തൊഴിലാളികൾ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണ യും നടത്തി. തിങ്കളാഴ്ച്ച പകൽ 11.30 ഓടെ നടന്ന മാർച്ച് എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. BJP ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർപ്പോ ലും ജി.എസ്.ടിയായി 40 ശതമാനം ചുമത്തുന്ന തിനെതിരെ രംഗത്തുവന്നിട്ടുണ്ട്.