കുന്നംകുളം: ആറു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു, 43കാരന് കുന്നംകുളം പോക്സോ കോടതി ട്രിപ്പിൾ ജീവപര്യന്തം ശിക്ഷ വിധിച്ചു
അകലാട് കള്ളിവളപ്പിൽ വീട്ടിൽ ഷെഫീക്കിനെയാണ് കുന്നംകുളം പോക്സോ കോടതി ജഡ്ജി എസ്. ലിഷ ശിക്ഷിച്ചത്. പിഴസംഖ്യ അതിജീവിതക്ക് നൽകാനും കോടതി വിധിച്ചു. 2021 ഒക്ടോബർ മാസത്തിൽ പല ദിവസങ്ങളിലായാണ് പ്രതിയുടെ വീട്ടിൽ വച്ച് കുട്ടിയെ പ്രതി പലപ്പോഴായി ലൈംഗികമായി പീഡിപ്പിച്ചത്. വിവരം കുട്ടിയുടെ മാതാവ് മലപ്പുറം ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. തുടർന്ന് ചൈൽഡ് ലൈനിൽ നിന്ന് വിവരം കിട്ടിയതനുസരിച്ച് വടക്കേക്കാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.