തിരുവല്ല: നിലയ്ക്കലിൽ ശുദ്ധജലം പൈപ്പിലൂടെ ലഭിക്കുന്നആദ്യ മണ്ഡലകാലം സാധ്യമാകുന്നു:മന്ത്രി റോഷി അഗസ്റ്റിന് മണിപ്പുഴയിൽ പറഞ്ഞു.
ശബരിമല തീർഥാടകർക്ക് നിലയ്ക്കൽ ബേസ് ക്യാമ്പിൽ നിന്ന് ശുദ്ധജലം പൈപ്പിലൂടെ ലഭ്യമാക്കുന്ന സീതത്തോട് - നിലയ്ക്കൽ കുടിവെള്ള പദ്ധതി യാഥാർത്ഥ്യത്തിലേക്കെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്. വരും തീർത്ഥാടനകാലം മുതൽ പദ്ധതിയുടെ പ്രയോജനം ലഭിക്കും.ജല്‍ ജീവന് മിഷന്റെ 'എല്ലാ വീടുകളിലും ശുദ്ധജലം' ജില്ലാതല പ്രഖ്യാപനം നെടുമ്പ്രം പഞ്ചായത്തിലെ മണിപ്പുഴയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് കുടിവെള്ള വിതരണം സർക്കാർ പ്രാധാന്യത്തോടെ ഏറ്റെടുത്തു.മൂന്നര വർഷം മുൻപ് 17 ലക്ഷം ഗാർഹിക കണക്ഷൻ ഉണ്ടായിരുന്നത് 44 ലക്ഷമായി ഉയർത്തിയെന്നും മന്ത്രി പറഞ്ഞു.