കാർത്തികപ്പള്ളി: ആടുജീവിതത്തിലെ നജീബിനെ ആറാട്ടുപുഴയിലെ വീട്ടിൽ എത്തി മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു
ആറാട്ടുപുഴ സ്വദേശിയായ നജീബിന്റെ ജീവിതകഥ ആസ്പദമാക്കി പുറത്തിറങ്ങിയ ആടുജീവിതം സിനിമ റിലീസ് ആയതിന് പിന്നാലെ നജീബിനെ സാംസ്കാരിക മന്ത്രി സജി ചെറിയൻ വീട്ടിൽ സന്ദർശിച്ചു. ആറാട്ടുപുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ സജീവൻ, സി.പി.ഐ.എം കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി വി.കെ സഹദേവൻ, ഏരിയ കമ്മിറ്റിയംഗം എം ആനന്ദൻ, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൽ മൻസൂർ, ഗ്രാമ പഞ്ചായത്തംഗം അൽ അമീൻ എന്നിവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.