കണയന്നൂർ: ഇരുമ്പനത്ത് ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണ അന്ത്യം
ഇരുമ്പനത്തെ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം.ഇന്ന് രാവിലെ 10 മണിയോടെയാണ് ഇരുമ്പനം ജംഗ്ഷനിൽ വച്ച് അപകടം ഉണ്ടായത്.കാക്കനാട്ട് ഓഫീസിലേക്ക് ജോലിക്ക് പോവുകയായിരുന്നു ശ്രീലക്ഷ്മി സഞ്ചരിച്ച് സ്കൂട്ടറിൽ ലോറി ഇടിച്ച് അപകടം ഉണ്ടാവുകയായിരുന്നു. അപകട സ്ഥലത്ത് വെച്ച് തന്നെ ശ്രീലക്ഷ്മി മരിച്ചു.ഇരുമ്പനം എച്ച്പിസി പെട്രോൾ പമ്പിന് മുന്നിലായിരുന്നു അപകടം ഉണ്ടായത്.അപകടം കണ്ട റോഡിൽ ഉണ്ടായിരുന്ന ആളുകൾ ഓടി എത്തിയാണ് പെൺകുട്ടിയെ ലോറിക്ക് അടിയിൽ നിന്ന് പുറത്തെടുത്തത്.