അടൂര്‍: സിപിഎമ്മിന്റെ നേതൃത്വത്തിൽ പറക്കോട് ജംങ്ഷനിൽ സാമ്രാജ്യത്വ വിരുദ്ധ ദിനാചരണം നടത്തി.
ഖത്തറിന് നേരെ അമേരിക്കയുടെ പിന്തുണയോടു കൂടി ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ പ്രതിഷേധിച്ച് സിപിഎം അടൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാമ്രാജ്യത്വ വിരുദ്ധ ദിനാചരണം നടത്തി.ദിനാചരണത്തിന്റെ ഭാഗമായി നടന്ന റാലി പറക്കോട് നഗരം ചുറ്റി പറക്കോട് ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന സാമ്രാജ്യത്വ വിരുദ്ധ ദിനാചരണം സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി ഡി ബൈജു ഉദ്ഘാടനം ചെയ്തു.