കഠിനംകുളത്ത് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. വെട്ടുതുറ കനോഷ്യൻ കോൺവെന്റിന് എതിർവശം പ്രീതി ലാൻഡിൽ താമസിക്കുന്ന ജിജി ക്ലീറ്റസ് ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു അപകടം വീടിനോട് ചേർന്നുള്ള ഷീറ്റിട്ട അടുക്കളയിൽ ചായ ഉണ്ടാക്കാൻ കയറിയതായിരുന്നു ജിജോ, ഗ്യാസിൽ തീ പകരുന്നതിനിടയിൽ ദേഹത്ത് തീപിടിച്ചാണ് അപകടമുണ്ടായത്.