തൃശൂർ: കുതിരാൻ തുരങ്കപാതക്ക് സമീപം മാങ്ങ കയറ്റിവന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്
കുതിരാൻ തുരങ്കപാതക്ക് സമീപം മാങ്ങ കയറ്റി വന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു. ദേശീയപാതയിലാണ് അപകടം സംഭവിച്ചത്. വാഹനത്തിൽ ഉണ്ടായിരുന്ന ഡ്രൈവർക്ക് പരിക്കേറ്റു. അപകടത്തെ തുടർന്ന് വാഹനം റോഡിൽ മറിഞ്ഞതോടെ വണ്ടിയിൽ ഉണ്ടായിരുന്ന മാങ്ങകൾ മുഴുവൻ റോഡിൽ പരന്നു. പരിക്കേറ്റ ഡ്രൈവറെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട്ടിൽ നിന്നും മാങ്ങയുമായി വന്നിരുന്ന പിക്കപ്പ് വാൻ ആണ് അപകടത്തിൽപ്പെട്ടത്.