തലപ്പിള്ളി: വടക്കാഞ്ചേരി സെന്ററിൽ നടന്ന മെയ്ദിന റാലിയും പൊതുയോഗവും സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു
വടക്കാഞ്ചേരി സെന്ററിൽ നടന്ന മെയ്ദിന റാലിയും പൊതുയോഗവും സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിൽ നൂറ് കണക്കിന് തൊഴിലാളികൾ പങ്കെടുത്തു. എഐടിയുസി നേതാവ് എംഎ വേലായുധൻ അധ്യക്ഷത വഹിച്ചു. സിഐടിയു നേതാവും വടക്കാഞ്ചേരി നഗരസഭ ചെയർമാനുമായ പിഎൻ സുരേന്ദ്രൻ, എംആർ സോമനാരായണൻ , എസ് ബസന്ത് ലാൽ കെഎം അഷറഫ് തുടങ്ങിയവർ പ്രസംഗിച്ചു.