തിരുവല്ല: തിരുവല്ല പെരിങ്ങര NSS കരയോഗ കെട്ടിടത്തിന് മുമ്പിൽ സേവ് നായർ ഫോറത്തിൻ്റെ പേരിൽ N S S ജനറൽ സെക്രട്ടറിക്ക് എതിരെ ബാനർ
തിരുവല്ല: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കതിരെ ഇന്നും വിവിധയിടങ്ങളിൽ ഫ്ലെക്സുകൾ. പെരിങ്ങരയിലാണ് സേവ് നായർ ഫോറത്തിന്റെ പേരിൽ ബാനറുകൾ ഉയർന്നിരിക്കുന്നത്. പെരിങ്ങര 1110-ാം നമ്പർ എൻ.എസ്.എസ് കരയോഗ കെട്ടിടത്തിൻ്റെ മുൻപിലും, കരയോഗത്തിന് സമീപത്തെ കോസ്മോസ് ജങ്ഷലും, പെരിങ്ങര ജങ്ഷനിലും, ലക്ഷ്മി നാരായണ ക്ഷേത്ര ജങ്ഷനിലുമാണ് ബാനറുകൾ ഉയർന്നിരിക്കുന്നത്.ബാഹുബലിയെ പിന്നിൽ നിന്ന് കുത്തുന്ന കട്ടപ്പയുടെ ചിത്രം ഉൾപ്പെടുത്തിയാണ് ബാനർ .