ചാവക്കാട്: ചാവക്കാട് തൊട്ടാപ്പ് ലൈറ്റ് ഹൗസിന് മുകളിൽ ഗുണ്ട് പൊട്ടിച്ച സംഭവം, നാലു പേർ അറസ്റ്റിൽ
പുന്നയൂർ എടക്കര കോലയിൽ വീട്ടിൽ 30 വയസുള്ള അബൂ താഹിർ, ചാവക്കാട് ബ്ലാങ്ങാട് മടപ്പേൻ വീട്ടിൽ 27 വയസുള്ള ഹിലാൽ, ബ്ലാങ്ങാട് കല്ലിങ്ങൽ വീട്ടിൽ 27 വയസുള്ള ഷാമിൽ, ബ്ലാങ്ങാട് ഇളയേടത്ത് വീട്ടിൽ 27 വയസുള്ള ഷുഹൈബ് എന്നിവരെയാണ് ഗുരുവായൂർ ACP പ്രേമാനന്ദകൃഷ്ണന്റെ നിർദേശ പ്രകാരം ചാവക്കാട് ഇൻസ്പെക്ടർ വി.വി വിമലിൽ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇന്ന് വൈകീട്ട് ആറു മണിയോടെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.