കൊട്ടാരക്കര: കുമ്മിൾ തുളസിമുക്കിൽ വാഹനാപകടം, രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു
പിക്കപ്പും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് അപകടം. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു.കുമ്മിൾ തുളസിമുക്കിലാണ് വാഹനപകടമുണ്ടായത്. അപകടത്തിൽ താഴെ പാങ്ങോട് സ്വദേശികളായ ഇർഫാൻ, ആഷിക് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് റോങ് സൈഡ് ആയിരുന്നു എന്ന് നാട്ടുകാർ പറയുന്നു.