കാർത്തികപ്പള്ളി: നെഹ്രുവിൻ്റെ കൈയ്യൊപ്പ് പതിഞ്ഞ വെള്ളി കപ്പ് നെഹ്രുട്രോഫി വീയപുരത്തെത്തി. ആഘോഷ തിമിർപ്പിൽ വീയപുരം
2023 ൽ വീയപുരം ചുണ്ടന് നെഹ്രു ട്രോഫി ലഭിച്ചതിന് പിന്നാലെ വില്ലേജ് ബോട്ട് ക്ലബ് കൈ നകരിയുടെ നേതൃത്വത്തിൽ വീയപുരത്തിന് ലഭിച്ച 71-ാമത് നെഹ്രുട്രോഫി വീയപുരത്ത് എത്തിയപ്പോൾ ആവേശ ഭരിതമായ സ്വീകരണമാണ് നൽകിയത്.