തൃശൂർ: കാപ്പ ഉത്തരവ് ലംഘിച്ചു, കവർച്ചകേസിലും വധശ്രമകേസിലും ഉൾപ്പെട്ട കുപ്രസിദ്ധ ഗുണ്ടയെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു
താന്ന്യം പെരിങ്ങോട്ടുകര തെക്കിനിയേടത്ത് വീട്ടിൽ ഒബ്രു എന്നു വിളിക്കുന്ന വിവേകിനേയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറി ന്റെ നേതൃത്വത്തിൽ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഒരു വർഷത്തേക്ക് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനിൽക്കെ അന്തിക്കാട്, പെരിങ്ങോട്ടുകര എന്നീ സ്ഥലങ്ങളിൽ പ്രവേശിച്ച് കാപ്പ സഞ്ചലന നിയന്ത്രണ ഉത്തരവ് ലംഘിച്ചതിനാലാണ് അറസ്റ്റ്'.