തിരുവനന്തപുരം: രാഹുലിന് നിയമസഭയിൽ വരാമെന്ന് സ്പീക്കർ AN ഷംസീർ നിയസഭയിലെ വാർത്തസമ്മേളനത്തിൽ അറിയിച്ചു
ലൈംഗിക ആരോപണങ്ങൾ നേരിട്ടതിനെ തുടർന്ന് കോൺഗ്രസ് പാർട്ടിയുടെ അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് നൽകുമെന്ന് സ്പീക്കർ എ എൻ ഷംസീർ. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് നിയമസഭ സ്പീക്കര്‍ എ എൻ ഷംസീര്‍ ഇന്ന് ഉച്ചക്ക് നിയമസഭയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. രാഹുലിന് നിയമസഭയിൽ വരുന്നത്തിന് തടസ്സമില്ല, സഭയില്‍ വരുന്നതില്‍ തീരുമാനമെടുക്കേണ്ടത് രാഹുലാണെന്നും ഇതുവരെ അവധി അപേക്ഷ കിട്ടിയിട്ടില്ലെന്നും സ്പീക്കര്‍ കൂട്ടിച്ചേർത്തു