ചാവക്കാട്: പൊലീസ് മർദ്ദനത്തിൻ്റെ കയ്പേറിയ ഓർമ്മകൾക്കിടയിൽ സുജിത്തിന് ഗുരുവായൂർ ക്ഷേത്രനടയിൽ വിവാഹ മധുരം
യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് കൂടിയ സുജിത്ത് ഇന്ന് വിവാഹിതനായി. ചൂണ്ടൽ പുതുശ്ശേരി സ്വദേശി തൃഷ്ണയാണ് വധു. ഇന്ന് രാവിലെ ഏഴിനും 7. 45 നും ഇടയിലുള്ള മുഹൂർത്തത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് താലികെട്ട് നടന്നത്. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, മുൻ എം പി മാരായ ടി. എൻ. പ്രതാപൻ, അനിൽ അക്കര, കെപിസിസി സെക്രട്ടറിമാരായ സി.സി. ശ്രീകുമാർ എന്നിവർ പങ്കെടുത്തു.