തലപ്പിള്ളി: പഴയ കുറാഞ്ചേരി സെന്ററിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു
വടക്കാഞ്ചേരി പഴയ കുറാഞ്ചേരി സെൻ്ററിൽ കാറും ബൈക്കും കൂട്ടിയിടിച്ച് 2 പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രികരായ യുവാവിനും മധ്യവയസ്ക്കയായ സ്ത്രീക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഇതുവഴി വന്ന ആംബുലൻസിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ബൈക്കിന്റെ മുൻവശം പൂർണമായും തകർന്നു. കാറിനും കാര്യമായ കേടുപാടുകൾ സംഭവിച്ചു. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മേഖലയിൽ അപകടങ്ങൾ തുടർക്കഥയാണ്.