അടൂര്‍: ദൈവം ഇല്ലെന്ന് പറഞ്ഞവര്‍ ഭഗവത്ഗീതയെക്കുറിച്ച് ക്ലാസെടുക്കുന്നു: ബിജെപി നേതാവ് കെ അണ്ണാമലൈ പന്തളം കുളനടയിൽ പറഞ്ഞു.
ദൈവം ഇല്ലെന്ന് പറഞ്ഞ പിണറായി വിജയന് ഭഗവത്ഗീതയെ കുറിച്ച് ക്ലാസ് എടുക്കുന്നുവെന്ന് തമിഴ്നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈയുടെ വിമർശനം. പന്തളം കുളനടയിൽ നടന്ന ശബരിമല സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രസംഗത്തിൽ കേരള മുഖ്യമന്ത്രിയെയും തമിഴ്നാട് മുഖ്യമന്ത്രിയെയും അണ്ണാമലൈ രൂക്ഷമായിവിമർശിച്ചു.ഗണപതി മിത്ത് എന്ന് പറഞ്ഞവര്ക്ലാസെടുക്കുകയാണ്. 2018 ല്‍ കണ്ട കാഴ്ച ഇപ്പോള്‍ പന്തളത്ത് കാണുന്നു.ആഗോള അയ്യപ്പ സംഗമത്തിനു സനാതനധര്‍മത്തെ തര്‍ക്കാന്‍ ശ്രമിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെയാണ് ക്ഷണിച്ചതെന്നു അദ്ദേഹം പറഞ്ഞു