പറവൂർ: സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപം;മുഖ്യമന്ത്രിക്കും ഡിജിപി ക്കും പരാതി നൽകിയതായി KJ ഷൈൻ പറവൂരിൽ പറഞ്ഞു
സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ആക്ഷേപത്തിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപി ക്കും പരാതി നൽകിയെന്ന് എറണാകുളം ലോക്സഭാ മണ്ഡലത്തിൽ എൽഡിഎഫിന് വേണ്ടി മത്സരിച്ച കെ ജെ ഷൈൻ . രാഷ്ട്രീയപരമായും വ്യക്തിപരമായും തകർക്കാൻ നെറികെട്ട പ്രചരണം നടത്തുന്നു എന്നും,തന്റെ കുടുംബത്തെ പോലും വേട്ടയാടുന്നു എന്നും ഷൈൻ ഇന്ന് വൈകിട്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.ഒരു പത്രത്തിലും,വിവിധ ഓൺലൈൻ മാധ്യമങ്ങളിലും വന്ന വാർത്തകളും ഫേസ്ബുക്ക് ലിങ്കുകളും സഹിതമാണ് പരാതി നൽകിയത് എന്നും ഷൈൻ ഫേസ്ബുക്കിൽ കുറിച്ചു.