വെെത്തിരി: ഉരുൾ ദുരന്തബാധിതരുടെ ഗുണഭോക്തൃ ലിസ്റ്റിൽ വ്യാപക തിരിമറി നടന്നതായി ജനശബ്ദം കർമ്മസമിതി കൽപ്പറ്റ പ്രസ് ക്ലബ്ബിൽ ആരോപിച്ചു
മുണ്ടക്കൈ ചൂരൽമല ഉരുൾ ദുരന്തബാധിതരുടെ ഗുണഭോക്തൃ ലിസ്റ്റിൽ വ്യാപക തിരിമറി നടന്നതായി ജന ശബ്ദം കർമ്മസമിതി ഭാരവാഹികൾ ആരോപിച്ചു.നിരവധി അനർഹർ പട്ടികയിൽ കടന്നുകൂടിയപ്പോൾ അർഹർക്ക് ഇടം ലഭിച്ചില്ല.വർഷങ്ങൾക്കു മുമ്പ് ദുരന്ത മേഖലയിൽ താമസിച്ചവർ പട്ടികയിൽ ഇടം നേടിയപ്പോൾ മറ്റു പലരും പുറത്തായി.റേഷൻ കാർഡ്മാനദണ്ഡമാക്കിയാണ് ലിസ്റ്റ് തയ്യാറാക്കിയതെന്ന് പറയുമ്പോൾ തന്നെ ഒരേ റേഷൻ കാർഡിൽ ഉള്ള 2പേർക്ക് 2 വീടുകൾ ലഭിച്ചു. എന്നാൽ 8പേർ ഒരേ കുടുംബത്തിൽ ഉണ്ടായിട്ടും 2മുറിയുള്ള ഒറ്റ വീടാണ് അനുവദിച്ചത് എന്നും ഇവർ ആരോപിച്ചു.