അടൂര്‍: വാവർ തീവ്രവാദിയും മുസ്‌ളീം ആക്രമണകാരിയുമെന്ന പരാമർശം; ശ്രീരാമദാസമിഷൻഅധ്യക്ഷൻ ശാന്താനന്ദമഹർഷിക്കെതിരെപന്തളം പൊലീസിൽ പരാതി
വാവർക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ ശാന്താനന്ദ മഹർഷിക്കെതിരെ പന്തളം പൊലീസിൽ പരാതി. വാവർ തീവ്രവാദിയാണെന്നും മുസ്‌ലിം ആക്രമണകാരിയാണെന്നുമുള്ള ശാന്താനന്ദയുടെ പ്രസംഗം ചൂണ്ടിക്കാട്ടി കോൺഗ്രസ് മാധ്യമ വക്താവ് അഡ്വ.അനൂപ് വി ആർ ആണ് പന്തളം പൊലീസിൽ പരാതി നൽകിയത്.ഇന്നലെ പന്തളത്ത് വെച്ച് നടന്ന ശബരിമല സംരക്ഷണ സംഗമത്തിൽ നടത്തിയ പ്രസംഗത്തിലാണ് ശ്രീരാമദാസ മിഷൻ അധ്യക്ഷൻ ശാന്താനന്ദ മഹർഷിയുടെ പരാമർശം. പ്രസംഗം വിശ്വാസം വ്രണപ്പെടുത്തിയെന്നും മതവിഭാഗങ്ങൾക്കിടയിൽ സ്പർദ്ധ ഉണ്ടാക്കിയതായും പരാതിയിൽ പറയുന്നു.