മണ്ണാർക്കാട്: മണ്ണാർക്കാട് തച്ചമ്പാറയിൽ മിനി ലോറി മറിഞ്ഞു അപകടം
പാലക്കാട് മണ്ണാർക്കാട് മിനി ലോറി മറിഞ്ഞു അപകടം. പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ തച്ചമ്പാറ മുള്ളത്ത് പാറയ്ക്ക് സമീപത്താണ് അപകടം. ഇന്ന് രാവിലെയാണ് സംഭവം. പാതയിലൂടെ പോകുന്ന മിനിലോറി നിയന്ത്രണംവിട്ട് സൈഡിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. തുടർന്ന് ക്രെയിൻ എത്തിച്ച് ഇന്ന് രാവിലെ 11 മണിയോടുകൂടിയാണ് ലോറി ഉയർത്തി സംഭവസ്ഥലത്തു നിന്നും നീക്കിയത്.