വെെത്തിരി: ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായി വയനാട് ജില്ലയിൽ എങ്ങും ശോഭാ യാത്രകൾ സംഘടിപ്പിച്ചു
വയനാട് ജില്ലയിലെ വിവിധ ഇടങ്ങളിലായി 50 മഹാ ശോഭാ യാത്രകളും 200 ശോഭാ യാത്രകളും ആണ് സംഘടിപ്പിച്ചത്. മാനന്തവാടിയിൽ 12 സ്ഥലങ്ങളിൽ നിന്ന് എത്തിയ ശോഭാ യാത്രകൾ താഴെ അങ്ങാടി മാരിയമ്മൻ ക്ഷേത്രം പരിസരത്ത് സംഗമിച്ച് മഹാ ശോഭ യാത്രയായി നഗരം വലംവച്ചു. തുടർന്ന് വാടേരി ശിവക്ഷേത്രത്തിൽ സമാപിച്ചു