തിരുവനന്തപുരം: നവരാത്രി ഘോഷയാത്ര, തിരുവനന്തപുരം നഗരത്തിൽ തിങ്കളാഴ്ച രാവിലെ 11 മുതൽ രാത്രി 8വരെ ഗതാഗതനിയന്ത്രണം
നവരാത്രി ഘോഷയാത്രയോടനുബന്ധിച്ച് സെപ്റ്റംബർ 22 തിയതി 11.00 മണി മുതൽ തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി പോലീസ് കമ്മിഷണർ അറിയിച്ചു. നവരാത്രി വിഗ്രഹങ്ങൾ ഘോഷയാത്രയായി തി നഗരാതിർത്തിയായ പള്ളിച്ചലിൽ രാവിലെ 11.00 മണിയോടുകൂടി എത്തിച്ചേരും. തുടർന്ന് നേമത്തുനിന്നും ഉച്ചയോടെ തിരിച്ച് രാത്രി 8.00 മണിയോടുകൂടി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലും എത്തിച്ചേരും