ചാവക്കാട്: 'ക്രൂര മർദ്ദനം നടത്തുന്ന പോലീസുകാരെ പിരിച്ച് വിടണം,' ഗുരുവായൂരിൽ പ്രതിഷേധ ജ്വാലയുമായി കോൺഗ്രസ് പ്രകടനം
പൊതുപ്രവർത്തകർക്ക് നേരെ ക്രൂര മർദ്ദനം നടത്തുന്ന പോലീസുകാരെ പിരിച്ച് വിടണമെന്നാവശ്യപ്പെട്ട് നിയമസഭ കവാടത്തിൽ സത്യാഗ്രഹമനുഷ്ഠിക്കുന്ന യു.ഡി.എഫ് എം.എൽ.എമാർക്ക് ഐക്യദാർഢ്യം പ്രഖാപിച്ച് ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജ്വാലയുമായി നഗരത്തിൽ പ്രകടനം നടത്തി. ഇന്ന് വൈകീട്ട് ആറിന് ഗുരുവായൂർ കൈരളി ജംഗഷനിൽ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി പടിഞ്ഞാറെടയിൽ സമാപിച്ചു.