തിരുവനന്തപുരം: കേരള ഹിന്ദീപ്രചാരസഭയുടെ ഹിന്ദി പക്ഷാഘോഷം വഴുതക്കാടെ സഭ ഓഡിറ്റോറിയത്തിൽ വി മുരളീധരൻ ഉദ്ഘാടനം ചെയ്തു
ഹിന്ദീപക്ഷാചരണത്തോടനുബന്ധിച്ച് കേരള ഹിന്ദീപ്രചാരസഭ സംഘടിപ്പിച്ച സംസ്ഥാനതല ആഘോഷ പരിപാടികൾ വി മുരളീധരൻ ഉദ്ഘടനം ചെയ്തു.വികസിത ഭാരതത്തിന് ഹിന്ദിയുടെയും മറ്റ് ഭാരതീയ ഭാഷകളുടെയും സമന്വയവും ശക്തിപ്പെടലും അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.ഇന്ന് രാവിലെ വഴുതക്കാടെ ഹിന്ദി പ്രചാരസഭ ഓഡിറ്റോറിയത്തിൽ നടന്ന പരുപാടിയിൽ നിയമസഭ മുൻസ്പീക്കർ എം വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി.