തൃശൂർ: ആളൂരിൽ ബസിൽ യാത്ര ചെയ്തിരുന്ന യുവതിക്ക് മാനഹാനി വരുത്തിയ കേസിൽ പ്രതി അറസ്റ്റിൽ
ആളൂർ സ്വദേശി പള്ളിത്തറ വീട്ടിൽ ഷൈജുവിനെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരി യാത്ര ചെയ്തിരുന്ന ബസ്സിൽ പരാതിക്കാരിക്ക് പുറകിലായി ഇരുന്ന് യാത്ര ചെയ്ത പ്രതി സീറ്റിന്റെ സൈഡിലൂടെ യുവതിയുടെ ദേഹത്ത് സ്പർശിച്ച് മാനഹാനി വരുത്തിയെന്നാണ് പരാതി. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.