തിരുവനന്തപുരം: കോവളം സമുദ്രാ ബീച്ചിന് സമീപത്ത് 155 കിലോ ചന്ദനമുട്ടികൾ പിടികൂടി
കോവളം സമുദ്ര ബീച്ചിന് സമീപം അനധികൃത കച്ചവടം നടത്തുന്നതിനിടെ 155 കിലോ ചന്ദനമുട്ടികൾ വനം വകുപ്പ് പിടികൂടി. നാലു പേരെ അറസ്റ്റു ചെയ്തു. കൊല്ലം സ്വദേശികളായ ഷെഫീക്, എസ് നബീബ്, തമിഴ്നാട്സ്വദേശി ജെ. നെഹേമിയ, നെയ്യാറ്റിൻകര സ്വദേശി ബിജുകുമാർഎന്നിവരെയാണ് ഞായറാഴ്ച വൈകിട്ട് വനം വകുപ്പ് അറസ്റ്റ് ചെയ്തത്.ഫോറസ്റ്റ് ഇൻ്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെഅടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് പ്രതികൾ പിടിയിലായത്.