പീരുമേട്: വാഗമൺ ചോറ്റ്പാറയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു
കൊല്ലം ഓച്ചിറ പായിക്കുഴിയില്‍ സുനില്‍ ഭവനില്‍ സുനില്‍കുമാര്‍ ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് ദാസ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വളവില്‍ നിന്നിരുന്ന കന്നുകാലികളെ കണ്ട് വാഹനം വെട്ടിച്ചതാണ് അപകടകാരണം. നിയന്ത്രണം വിട്ട ബൈക്ക് ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ ബൈക്കിന് പിന്നിലിരുന്ന സുനില്‍കുമാര്‍ തെറിച്ചുവീഴുകയായിരുന്നു. പുള്ളിക്കാനത്ത് റിസോര്‍ട്ട് ലീസിനെടുത്ത് നടത്തുകയായിരുന്നു ഇരുവരും. അപകടത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.